കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

Published on 20 November 2020 11:16 am IST
×

ആലക്കോട്: കഞ്ചാവ് പൊതിയുമായി രണ്ട് യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി. നടുവില്‍ വെള്ളാട് ആനക്കുഴി സ്വദേശി കുന്നത്തേട്ട് ജിത്തു മനോജ് (21), വായാട്ടു പറമ്പിലെ തുണ്ടിയില്‍ നിഖില്‍ (21) എന്നിവരെയാണ് വായാട്ടുപറമ്പ് സ്‌കൂള്‍ പരിസരത്തു വെച്ച് 30 ഗ്രാം കഞ്ചാവുമായി എക്‌സൈസ് സംഘം പിടികൂടിയത്. റേഞ്ച് എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍മാരായ കെ. അഹമ്മദ്, പി.ആര്‍ സജീവ് ഗ്രേഡ് പ്രിവന്റീവ് ഓഫിസര്‍ കെ.കെ സാജന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ടി.വി മധു, പി.എ രഞ്ജിത് കുമാര്‍, പി. ഷിബു എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait