രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു

ഒരു ദിവസത്തിനിടെ 45,882 പേര്‍ക്കു കൂടി കോവിഡ്
Published on 20 November 2020 10:58 am IST
×

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,882 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 90,04,366 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 584 കോവിഡ് മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 1,32,162 ആയി. 

അതേസമയം, ഇതിനോടകം 84,28,410 പേര്‍ കോവിഡില്‍ നിന്ന് മുക്തി നേടിയിട്ടുണ്ട്. ഇതില്‍ 44,807 പേരും കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് രോഗമുക്തി നേടിയത്. ഇതുവരെ 12,95,91,786 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഇന്നലെ മാത്രം 10,83,397 പരിശോധനകള്‍ നടത്തിയതായും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. 

നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. പതിനേഴര ലക്ഷത്തിലധികം പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവയാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്ക് തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങള്‍.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait