ലഹരിമരുന്ന് കേസ്: ബിനീഷ് കോടിയേരിയുടെ എന്‍.സി.ബി കസ്റ്റഡി ഇന്നവസാനിക്കും 

Published on 20 November 2020 10:51 am IST
×

ബംഗളൂരു: ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയുടെ എന്‍.സി.ബി കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. ബിനീഷിനെ ഇന്ന് കോടതിക്ക് മുന്നില്‍ ഹാജരാക്കും. മയക്കുമരുന്ന് കേസില്‍ ബിനീഷിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അക്കാര്യം കോടതിയെ അറിയിക്കും. കസ്റ്റഡി നീട്ടി ചോദിക്കാനും സാധ്യതയുണ്ട്. നാല് ദിവസമാണ് ബിനീഷിനെ എന്‍.സി.ബി ചോദ്യം ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ.ഡി അന്വേഷണവും പുരോഗമിക്കുകയാണ്.

അതേസമയം, ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ ബിനീഷ് സമര്‍പ്പിച്ച  മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണ്ണാടക ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഇന്നലെ ബിനീഷിന്റെ അഭിഭാഷകര്‍ ഹാജരാകാഞ്ഞതിനാലാണ് തീരുമാനം. തനിക്കെതിരായ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നടപടിക്കെതിരെ ബിനീഷ് ഹൈക്കോടതിയില്‍ രണ്ട് ഹര്‍ജികളാണ് നല്‍കിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് പുറമേ, ഇഡി അറസ്റ്റ് അന്യായമാണെന്നു കാട്ടി നല്‍കിയ ഹര്‍ജിയും ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait