തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് 

Published on 20 November 2020 10:10 am IST
×

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. കൊവിഡ് പശ്ചാത്തലത്തില്‍ സൂക്ഷ്മ പരിശോധനയുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയിട്ടുണ്ട്. സ്ഥാനാര്‍ഥിക്കൊപ്പം തെരഞ്ഞെടുപ്പ് ഏജന്റ്, നിര്‍ദ്ദേശകന്‍, സ്ഥാനാര്‍ഥി എഴുതി നല്‍കുന്ന ഒരാള്‍ എന്നിവര്‍ക്ക് മാത്രമേ വരണാധികാരിയുടെ മുറിയിലേക്ക് പ്രവേശനമുണ്ടാകൂ.  

അതേസമയം, ഇന്നലെ വൈകിട്ട് ആറിനാണ് പത്രികാ സമര്‍പ്പണത്തിനുള്ള സമയം അവസാനിച്ചത്. ഒരു ലക്ഷത്തി 68,028 പേരാണ് നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചത്. 1,68,028 പേരാണ് ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും, നഗരസഭകളിലും, കോര്‍പറേഷനുകളിലുമായി മത്സരിക്കാനായി നാമനിര്‍ദേശപത്രിക നല്‍കിയത്. ഗ്രാമപഞ്ചായത്തുകളിലേക്ക് 1,23,858 പത്രികകളും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 14,195 പത്രികകളും ജില്ലാ പഞ്ചായത്തുകളിലേക്ക് 2,830 പത്രികകളും കിട്ടി. 22,798 നാമനിര്‍ദ്ദേശ പത്രികകളാണ് മുനിസിപ്പാലിറ്റികളിലേക്ക് ലഭിച്ചത്. ആറ് കോര്‍പ്പറേഷനുകളിലേക്ക് 4,347 നാമനിര്‍ദ്ദേശ പത്രികകളും ലഭിച്ചു. ഈ മാസം 23നാണ് നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait