പേരാവൂരില്‍ ബൈക്കില്‍ കടത്തുകയായിരുന്ന 10 ലിറ്റര്‍ ചാരായവുമായി യുവാവ് പിടിയില്‍

Published on 20 November 2020 9:54 am IST
×

പേരാവൂര്‍: വാഹന പരിശോധനക്കിടെ ബൈക്കില്‍ കടത്തുകയായിരുന്ന 10 ലിറ്റര്‍ ചാരായവുമായി യുവാവ് പിടിയില്‍. വെള്ളാര്‍ വള്ളിപുതുശേരി പൊയില്‍ സ്വദേശി പാല്‍മി വീട്ടില്‍ പി. അനൂപി (32) നെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. വീട് കേന്ദ്രീകരിച്ച് ചാരായ നിര്‍മ്മാണം നടത്തി വെള്ളാര്‍ വള്ളി, പുതുശേരി പൊയില്‍ ഭാഗങ്ങളില്‍ ഇയാള്‍ ബൈക്കില്‍ എത്തിച്ച് വില്പന നടത്തിവരികയായിരുന്നുവെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. റേഞ്ച് പ്രിവന്റീവ് ഓഫിസര്‍ എന്‍. പത്മരാജന്‍,പ്രിവന്റീവ് ഓഫിസര്‍ കെ. ഉമ്മര്‍, ഐ.ബി പ്രിവന്റീവ് ഓഫിസര്‍ നിസാര്‍.ഒ, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ പി. വിജയന്‍, വി.എന്‍ സതീഷ്, കെ. ശ്രീജിത്ത്, എക്സൈസ് ഡ്രൈവര്‍ എം. ഉത്തമന്‍എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait