സി.എ.ജിക്കെതിരെ വീണ്ടും ധനമന്ത്രി

Published on 19 November 2020 4:11 pm IST
×

തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ട് നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് ധനമന്ത്രി തോമസ് ഐസക്. വായ്പ ഭരണഘടന വിരുദ്ധമെന്ന് കരട് റിപ്പോര്‍ട്ടിലില്ല. നാല് പേജ് സര്‍ക്കാരിന്റെ അഭിപ്രായം ആരായാതെയാണ് എഴുതിച്ചേര്‍ത്തത്. കിഫ്ബിയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ സര്‍ക്കാരിന്റെ അഭിപ്രായം ചോദിച്ചില്ല. കരട് റിപ്പോര്‍ട്ടില്‍ കിഫ്ബിയെക്കുറിച്ച് രണ്ട് ഖണ്ഡിക മാത്രം. ഇല്ലാത്ത കാര്യം എഴുതിച്ചേര്‍ത്ത് സി.എ.ജി നിയമസഭയെ അവഹേളിച്ചു. സര്‍ക്കാരിനെതിരെ ഒളിയുദ്ധം നടത്തുന്ന കേന്ദ്രമല്ല സി.എ.ജി ഓഫിസ്. എ.ജിയുടെ ഓഫിസില്‍ നിന്ന് വാര്‍ത്തകള്‍ ചോരുന്നുവെന്നും മന്ത്രി പറഞ്ഞു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait