ചക്കരക്കല്ലില്‍ പെട്രോള്‍ പമ്പില്‍ തീപിടിത്തം 

Published on 19 November 2020 2:27 pm IST
×

കണ്ണൂര്‍: ചക്കരക്കല്‍ മൗവഞ്ചേരി പെട്രോള്‍ പമ്പില്‍ തീപിടിത്തം. എച്ച്.എസ് ഫ്യൂവല്‍സിന്റെ ഓഫിസിനാണ് തീപിടിച്ചത്. ഇന്ന് രാവിലെ 10.30 ഓടെയാണ് പെട്രോള്‍ പമ്പിനകത്തു നിന്ന് പുക ഉയര്‍ന്നത്. സംഭവസമയം ജീവനക്കാരായ രണ്ട് സ്ത്രീകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് വന്‍ ദുരന്തം ഒഴിവായി. ജീവനക്കാരും നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് തീ അണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait