പറശിനിക്കടവില്‍ പെട്ടിക്കടകളില്‍ മോഷണം

Published on 19 November 2020 12:32 pm IST
×

തളിപ്പറമ്പ്: പറശിനിക്കടവ് പാലത്തിന് സമീപം റോഡരികിലെ രണ്ട് പെട്ടിക്കടകളില്‍ മോഷണം. പെട്ടിക്കട നടത്തുന്ന പറശിനിയിലെ ഹസന്‍കുട്ടിയുടെ മകന്‍ അഹമ്മദിന്റെയും, സമീപത്തായി പ്രവര്‍ത്തിക്കുന്ന പവിത്രന്റെ ഭാര്യ സരോജിനിയുടെയും പെട്ടിക്കടകളുടെ പൂട്ട് തകര്‍ത്താണ് മോഷണം നടത്തിയത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. കടയില്‍ സൂക്ഷിച്ച ചില്ലറ നാണയങ്ങളും സ്റ്റേഷനറി സാധനങ്ങളും മോഷണം പോയിട്ടുണ്ട്. വിവരമറിഞ്ഞ് തളിപ്പറമ്പ് പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait