ഗോവ മദ്യവുമായി യുവാവ് പിടിയില്‍

Published on 19 November 2020 11:06 am IST
×

കാസര്‍കോട്: വില്പനക്കായി സൂക്ഷിച്ച 144 കുപ്പി ഗോവ മദ്യവുമായി യുവാവ് പിടിയില്‍. ബേള മജീര്‍പള്ള കട്ട ഹൗസില്‍ ഹര്‍ഷരാജി (31) നെയാണ് അറസ്റ്റ് ചെയ്തത്. എക്‌സൈസ് ഇന്റലിജന്‍സിന്റെ രഹസ്യ വിവരത്തെ തുടര്‍ന്ന് മജീര്‍പള്ള കട്ടയില്‍ വെച്ചാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.പി ജനാര്‍ദ്ദനന്‍, പ്രിവന്റീവ് ഓഫിസര്‍ സുധീന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ രാമ.കെ, മോഹനകുമാര്‍, പ്രശാന്ത്, ഡ്രൈവര്‍ ദിജിത്ത് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait