പയ്യന്നൂര്‍ അമാന്‍ ഗോള്‍ഡിനെതിരേ ഒരു കേസ് കൂടി 

Published on 19 November 2020 10:44 am IST
×

പയ്യന്നൂര്‍: നിക്ഷേപ തട്ടിപ്പില്‍ അമാന്‍ ഗോള്‍ഡ് ജ്വല്ലറിക്കെതിരേ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. കുഞ്ഞിമംഗലം തലായിയിലെ കൊവ്വപ്പുറത്ത് സാലിഹയുടെ പരാതിയിലാണ് പോലിസ് കേസെടുത്തത്. 2013 ഫെബ്രുവരി 15ന് 50.710 ഗ്രാം സ്വര്‍ണവും 2017 സെപ്തംബര്‍ 19ന് 1,80,000 രൂപയും നിക്ഷേപിച്ചുവെന്നും പിന്നീട് സ്വര്‍ണമോ പണമോ തിരിച്ചുതരാതെ വഞ്ചിച്ചുവെന്നുമാണ് പരാതി. 

അമാന്‍ ഗോള്‍ഡ് മാനേജിംങ് പാര്‍ട്ണര്‍ രാമന്തളി വടക്കുമ്പാട്ടെ പി.കെ മൊയ്തു ഹാജി, പാര്‍ട്ണര്‍മാരായ നിസാര്‍, സി.എച്ച് അഷ്‌റഫ്, കെ.പി.എം കുഞ്ഞി, ബഷീര്‍, ഷംസു ഹാജി, സിയാലി തുടങ്ങി ഏഴുപേര്‍ക്കെതിരേയാണ് പോലിസ് കേസെടുത്തത്. ഇതോടെ അമാന്‍ ഗോള്‍ഡിനെതിരേ പയ്യന്നൂര്‍ പോലിസ് റജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 17 ആയി. 

കഴിഞ്ഞ ദിവസം, തൃക്കരിപ്പൂര്‍ ഉടുമ്പുന്തല സ്വദേശി കെ.പി കുഞ്ഞാമിന (65) നല്‍കിയ പരാതിയില്‍ പോലിസ് കേസെടുത്തിരുന്നു. 2016 ഒക്ടോബര്‍ 19ന് അമാന്‍ ഗോള്‍ഡിലേക്ക് നിക്ഷേപമായി നല്‍കിയ നാല് ലക്ഷം രൂപ തിരിച്ചുനല്‍കിയില്ലെന്ന പരാതിയിലാണ് കേസെടുത്തത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait