കൂട്ടുപുഴയില്‍ ജി.എസ്.ടി വിഭാഗം നിരീക്ഷണ ക്യാമറ സ്ഥാപിച്ചു

Published on 19 November 2020 9:50 am IST
×

ഇരിട്ടി: കൂട്ടുപുഴയില്‍ ജി.എസ്.ടി വിഭാഗം നിരീക്ഷണ ക്യാമറ സ്ഥാപിച്ചു. വില്‍പന നികുതി വിഭാഗത്തില്‍ ജി.എസ്.ടി നടപ്പിലാക്കിയതോടെ കൂട്ടുപുഴയിലെ ചെക്ക് പോസ്റ്റ് ഇല്ലാതായ സാഹചര്യത്തിലാണ് നിയമലംഘനം തടയാന്‍ അധികൃതര്‍ പുതുവഴി തേടിയത്. 

റോഡിന് കുറുകെ കവാടം പോലെ ഇരുമ്പ് പൈപ്പ് സ്ഥാപിച്ചാണ് അതിര്‍ത്തി കടന്ന് പുറത്തേക്കും അകത്തേക്കും വരുന്ന വാഹനങ്ങളുടെ ദൃശ്യങ്ങള്‍ പകരുംവിധം ക്യാമറകള്‍ ഘടിപ്പിച്ചിരിക്കുന്നത്. രാത്രിയിലും പകലും ഒരുപോലെ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് പതിയുന്ന എ.എന്‍.പി.ആര്‍ (ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റീഡര്‍) ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗമാണ് ക്യാമറ സംവിധാനത്തിന്റെ ഏകോപനം നടത്തുക. നമ്പര്‍ പ്ലേറ്റ് റീഡിംങിനൊപ്പം ഓട്ടോമാറ്റിക് ആയി ഇ- വെബില്‍ സംവിധാനം പോര്‍ട്ടലുകളുമായി ബന്ധിപ്പിച്ചതിനാല്‍ സംശയ സാഹചര്യങ്ങള്‍ അലാറം സംവിധാനത്തിലൂടെ കണ്‍ട്രോള്‍ റൂമിലെ മോണിറ്ററിലും ചുമതലപ്പെട്ട ഇന്‍സ്പെക്ടര്‍മാരുടെയും മൊബൈല്‍ ഫോണുകളിലും ലഭ്യമാകും. ഇത്തരം വാഹനം ആവശ്യമെങ്കില്‍ പിന്തുടര്‍ന്ന് പിടികൂടി വിശദമായി പരിശോധിക്കുന്നതിന് ഉള്‍പ്പെടെ സാധിക്കും. അടുത്ത ആഴ്ച മുതല്‍ പ്രവര്‍ത്തനസജ്ജമാകും. ജില്ലയില്‍ മാഹിയിലും ഇതേ കാമറ സ്ഥാപിച്ചിട്ടുണ്ട്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait