നിരോധിത പുകയില ഉല്പന്നങ്ങള്‍ എത്തിച്ചുനല്‍കുന്ന മട്ടന്നൂര്‍ സ്വദേശി പിടിയില്‍ 

Published on 18 November 2020 10:14 pm IST
×

മട്ടന്നൂര്‍: ബേക്കറി സാധനങ്ങളുടെ മറവില്‍ കച്ചവട സ്ഥാപനങ്ങളില്‍ ഹാന്‍സ് എത്തിച്ചുനല്‍കുന്ന മട്ടന്നൂര്‍ സ്വദേശി പിടിയില്‍. മുഴക്കുന്ന്, തോലമ്പ്ര, താഴെ ചാണപ്പാറ, കേളകം, മേഖലകളിലെ ചില കച്ചവട സ്ഥാപനങ്ങളില്‍ മിഠായിയുടെയും ബേക്കറി സാധനങ്ങളുടെയും മറവില്‍ നിരോധിത പുകയില ഉല്പന്നങ്ങള്‍ ഗുഡ്സ് ഓട്ടോയില്‍ കടത്തിക്കൊണ്ടുവന്ന് വില്പന നടത്തുന്ന മട്ടന്നൂര്‍ ഇല്ലംകാവ് സ്വദേശി രയരോത്ത് വീട്ടില്‍ ഷാനവാസ് കെ.പിയാണ് ഹാന്‍സ് കടത്തുന്നതിനിടെ പേരാവൂര്‍ എക്സൈസിന്റെ പിടിയിലായത്. 

ഇയാളുടെ കൈവശത്തു നിന്ന് 7.800 കിലോഗ്രാം നിരോധിത പുകയില ഉല്പന്നങ്ങള്‍ (630 ചെറിയ പായ്ക്കറ്റ് ഹാന്‍സ്) പിടികൂടി. എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്‌ക്വാഡ് അംഗം പ്രിവന്റീവ് ഓഫിസര്‍ എം.പി സജീവന്  ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് മഞ്ഞളാംപുറം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഹാന്‍സ് പിടികൂടിയത്. ഇയാള്‍ക്കെതിരെ കോട്പ ആക്ട് പ്രകാരം കേസെടുത്തു. കുറച്ചു കാലമായി ഇയാളെ എക്സൈസ് നിരീക്ഷിച്ചു വരികയായിരുന്നു. നിരോധിത പുകയില ഉല്പന്നങ്ങളുമായി ഇയാള്‍ കേളകം ഭാഗത്തേക്ക് പുറപ്പെടുന്ന വിവരം എക്സൈസിനു ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന.

എക്സൈസ് പ്രിവന്റീവ് ഓഫിസര്‍ എം.പി സജീവന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സി.എം ജയിംസ്, കെ.എ മജീദ്, കെ.എ ഉണ്ണികൃഷ്ണന്‍, പി.എസ് ശിവദാസന്‍ എന്നിവര്‍ പങ്കെടുത്തു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait