നിര്‍മാണത്തിലിരിക്കെ തകര്‍ന്ന തലശ്ശേരി-മാഹി പാലത്തിന്റെ നിര്‍മാണ കമ്പനികള്‍ക്ക് കേന്ദ്രത്തിന്റെ വിലക്ക് 

Published on 18 November 2020 8:37 pm IST
×

തലശ്ശേരി: നിര്‍മാണത്തിലിരിക്കെ തകര്‍ന്ന തലശ്ശേരി-മാഹി പാലത്തിന്റെ നിര്‍മാണ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി.  ജി.എച്ച്.വി ഇന്ത്യ, ഇ.കെ.കെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ എന്നീ കമ്പനികള്‍ക്കാണ് കേന്ദ്രം വിലക്കേര്‍പ്പെടുത്തിയത്. 

തലശ്ശേരിയിലേയും മാഹിയിലേയും ഗതാഗതക്കുരുക്കിന് പരിഹാരമായി നിര്‍മിക്കുന്ന ബൈപ്പാസിന്റെ അവസാന ഘട്ടത്തില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് പാലം തകര്‍ന്ന് വീണത്. കേന്ദ്രം വിലക്കിയ സാഹചര്യത്തില്‍ ദേശീയപാതയുടെ നിര്‍മാണത്തിനും ഇനി ഈ രണ്ട് കമ്പനികളെ ഭാഗമാക്കില്ല.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait