കമറുദ്ദീന്‍ എം.എല്‍.എയെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി

Published on 18 November 2020 4:39 pm IST
×

കണ്ണൂര്‍: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പില്‍ റിമാന്‍ഡിലായ എം.സി കമറുദ്ദീന്‍ എം.എല്‍.എയെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇ.സി.ജി വ്യതിയാനമടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും വിദഗ്ധ ചികിത്സ വേണമെന്നും ചൂണ്ടിക്കാട്ടി എം.എല്‍.എ നല്‍കിയ അപേക്ഷ പരിഗണിച്ച് ഹൊസദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയാണ് പരിയാരത്തേക്ക് മാറ്റാന്‍ അനുവദിച്ചത്. ഇന്ന് ഉച്ചക്ക് മൂന്നോടെ എം.എല്‍.എയുടെ ഒരു ദിവസത്തെ പോലിസ് കസ്റ്റഡി അവസാനിച്ചിരുന്നു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait