കണ്ണൂര്‍ സ്വദേശിയായ എം.ബി.ബി.എസ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍ 

Published on 18 November 2020 3:45 pm IST
×

കണ്ണൂര്‍: ആലപ്പുഴ മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍. കണ്ണൂര്‍ പത്തായക്കുന്ന് മുതിയങ്ങ വള്ളിയായി വാചാലി നിവാസില്‍ ചന്ദ്രന്റെ മകന്‍ രാഹുല്‍ രാജ് (24) ആണ് മരിച്ചത്. ഉച്ചയ്ക്ക് 12 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തു നിന്ന് മാനസിക സമ്മര്‍ദമുണ്ടെന്നും ജീവിതത്തോടു താല്‍പര്യമില്ലെന്നും സൂചിപ്പിക്കുന്ന ആത്മഹത്യാകുറിപ്പ് കണ്ടെത്തി. ആരോടും പകയില്ലെന്നും ജീവിതം അവസാനിപ്പിക്കുകയാണെന്നും കുറിപ്പില്‍ പറയുന്നു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait