ഇരിട്ടി നഗരസഭയിലേക്ക് ജനവിധി തേടാൻ ആസാം സ്വദേശിയും

kannur metro
Published on 18 November 2020 2:33 pm IST
×
മുൻമി തിരഞ്ഞെടുപ്പ് പ്രചരണത്തിൽ

ഇരിട്ടി : ബി ജെ പി ക്കുവേണ്ടി ഇരിട്ടി നഗരസഭയിൽ തിരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങിയിരിക്കുന്നത് ആസാമിന്റെ മകളായ മുൻമി . നഗരസഭയിലെ പതിനൊന്നാം വാർഡായ വികാസ് നഗറിലാണ് ഇതേ വാർഡിലെ താമസക്കാരായ എൽ ഡി എഫ്, യു ഡി എഫ് സ്ഥാനാർഥികളോട് മാറ്റുരക്കാൻ  ആസാമിലെ ലോഹാൻപൂർ ജില്ലയിലെ ബോഗിനടി   സ്വദേശിനിയായ മുൻമി ഗോദയിറങ്ങിയിരിക്കുന്നത്. ചെങ്കൽ ക്വാറി തൊഴിലാളിയായ സജേഷ് എന്ന കെ.എൻ. ഷാജിയെ ഏഴ് വർഷം മുൻപ് വിവാഹം കഴിച്ചതോടെയാണ് മുൻമി ഇരിട്ടിക്കാരിയാകുന്നത്. ഇപ്പോൾ പയഞ്ചേരി ഊവാപ്പള്ളിയിലെ അയ്യപ്പ ഭജനമഠത്തിന് സമീപം ഒരു വാടക വീട്ടിലാണ് സജേഷും ഭാര്യ മുൻമിയും മക്കളായ സാധികയും , ഋതികയും അടങ്ങുന്ന കുടുംബം താമസിക്കുന്നത്. നമ്പർ തെറ്റിയെത്തിയ ഒരു ഫോൺ വിളിയാണ് ഒടുവിൽ തങ്ങളുടെ വിവാഹത്തിൽ കലാശിച്ചതെന്ന് മുൻമി പറഞ്ഞു. ചെങ്കൽ ക്വാറിയിൽ  ജോലിചെയ്യുന്ന ഒരു തൊഴിലാളിയെ സജേഷ് വിളിച്ചത് നമ്പർ തെറ്റി മുൻമിയുടെ ഫോണിലേക്കു പോവുകയായിരുന്നു. നന്നായി ഹിന്ദി സംസാരിക്കാൻ അറിയുന്ന ആളായിരുന്നു സജേഷ്. അതുകൊണ്ടുതന്നെ ഈവിളി പിന്നിട്  പ്രണയമായി വളരുകയും ഇരു വീട്ടുകാരുടെയും സമ്മതത്തോടെ വിവാഹത്തിൽ കലാശിക്കുകയുമായിരുന്നു.ഇരിട്ടിയിലെത്തി  നന്നായി മലയാളം പഠിച്ചതോടെ ആസാമീസ് ഭാഷ തന്നെ മറവിലേക്കു പോയെന്ന് മുൻമി പറഞ്ഞു. എന്നാൽ മലയാളം എഴുതാനും വായിക്കാനും കഴിയാത്തതാണ് പ്രയാസമെന്നും അതുകൂടി സ്വായത്തമാക്കാനുള്ള ശ്രമം നടന്നു വരികയാണ്. തിരഞ്ഞെടുപ്പിൽ താൻ  ജയിക്കും   ശക്തമായ മത്സരം കാഴ്ചവെക്കാൻ തനിക്കാവും. താൻ  താമസിക്കുന്ന പ്രദേശങ്ങളിലുള്ളവരുടെ സ്നേഹവും ബഹുമാനവും എനിക്ക് ധാരാളം ലഭിക്കുന്നുണ്ടെന്നും  അതുകൊണ്ടുതന്നെ  ഈ നാടിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിൽ നിന്നുമാണ് ഇവിടെ മത്സരിക്കാൻ താൻ തയ്യാറായതെന്നും മുൻമി ഷാജി പറഞ്ഞു .

 

 

 

ബിജെപി സ്ഥാനാർത്ഥിയായആസാം സ്വദേശിനി മുൻമി
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait