പെരുമ്പടവ് കല്ല്യാണപുരം നിവാസികൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നു

kannur metro
Published on 18 November 2020 2:26 pm IST
×

പെരുമ്പടവ്: ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പെട്ട കല്യാണപുരം നിവാസികള്‍ പഞ്ചായത്ത് ഇലക്ഷന്‍ ബഹിഷ്‌കരിക്കുന്നു. പ്രദേശത്തെ കരിങ്കല്‍ ക്വാറിക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധത്തെ അവഗണിച്ചതിലും ഒന്നാംവാര്‍ഡ് ഗ്രാമസഭ മൂന്ന് പ്രാവശ്യം ഏകകണ്ഠമായി ക്വാറിക്കെതിരെ പ്രമേയം പാസാക്കിയിട്ടും, അനേകം പരാതികള്‍ അധികാരികള്‍ക്കും, രാഷ്ട്രീയ നേതാക്കള്‍ക്കും നല്‍കിയിട്ടും പരിഗണിക്കാതെ പഞ്ചായത്ത് സിപിഎം, കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് എന്നി പാര്‍ട്ടികള്‍ഒറ്റക്കെട്ടായി ക്വാറിക്ക് ലൈസന്‍സ് അനുവദിച്ചതിലും പ്രതിഷേധിച്ചാണ് ഇലക്ഷന്‍ ബഹിഷ്‌കരിക്കുന്നത്. ലോകസഭ ഇലക്ഷന്‍ സമയത്ത് പ്രദേശത്ത് നടന്ന കുടുംബയോഗത്തില്‍ പ്രശ്‌നം ശ്രദ്ധയില്‍പെട്ട അന്നത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. കെ. സുധാകരന്‍ വിഷയത്തില്‍ ഇടപെടാമെന്ന് വാഗ്ദാനം നല്‍കിയെങ്കിലും പിന്നീട് ഒരു തീരുമാനവും ഉണ്ടായില്ലെന്നും പ്രദേശവാസികള്‍ പറയുന്നു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait