മട്ടന്നൂര്‍ ചാലോട് കാറും ലോറിയും കൂട്ടിയിടിച്ചു; കാര്‍ യാത്രികര്‍ക്ക് പരിക്ക്   

Published on 31 October 2020 3:33 pm IST
×

മട്ടന്നൂര്‍: ചാലോട് കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കാസര്‍കോട് നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് വരികയായിരുന്ന കാറും അഞ്ചരക്കണ്ടി ഭാഗത്തു നിന്ന് കന്നുകാലികളുമായി വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ചാലോട്-ഇരിക്കൂര്‍ റോഡ് ജംഗ്ഷനില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ലോറി അടുത്തുള്ള കടയില്‍ തട്ടിയാണ് നിന്നത്. കാര്‍ യാത്രികരായ കാസര്‍കോട് സ്വദേശികളെ നാട്ടുകാര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗവും കടയുടെ ബോര്‍ഡും തകര്‍ന്നു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait