പയ്യന്നൂര്‍ മേല്‍പ്പാലത്തിനടുത്ത് മാലിന്യം തള്ളിയവരില്‍ നിന്ന് പിഴ ഈടാക്കി

Published on 31 October 2020 3:02 pm IST
×

പയ്യന്നൂര്‍: പയ്യന്നൂര്‍ കൊറ്റി റെയില്‍വെ മേല്‍പ്പാലത്തിനടുത്ത് മാലിന്യം വലിച്ചെറിഞ്ഞവരെ കണ്ടെത്തി പിഴ ഈടാക്കി. തൃക്കരിപ്പൂര്‍ സ്വദേശി സി. അശോകന്‍ ആണ് മാലിന്യം വലിച്ചെറിഞ്ഞത്. ഇയാളില്‍ നിന്നും 5000 രൂപയാണ് നഗരസഭ പിഴ ഈടാക്കിയത്. 

വ്യാഴാഴ്ചയാണ് ഇയാള്‍ ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ വന്ന് മാലിന്യം തള്ളിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇവിടെ സ്ഥാപിച്ച സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ തിരിച്ചറിഞ്ഞത്. മേഖലയില്‍ മാലിന്യം തള്ളുന്നതോടെയാണ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചത്. ഇതില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ അറിയിച്ചു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait