പെരിയ ഇരട്ടക്കൊല കേസ്: സംസ്ഥാന സര്‍ക്കാര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സി.ബി.ഐ

Published on 31 October 2020 1:11 pm IST
×

ദില്ലി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സി.ബി.ഐ. കേസില്‍ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. രേഖകള്‍ സര്‍ക്കാര്‍ നല്‍കുന്നില്ല. ഇക്കാര്യങ്ങള്‍ സി.ബി.ഐ സുപ്രീംകോടതിയെ അറിയിക്കും.

അന്വേഷണത്തിന്റെ ഭാഗമായി 34 പേരുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ ശേഖരിച്ചു. സാക്ഷികളില്‍ ചിലരുടെ മൊഴി രേഖപ്പെടുത്തി. സി.ബി.ഐ സത്യവാങ്മൂലം ഇന്നോ തിങ്കളാഴ്ചയോ ഫയല്‍ ചെയ്യും. ചൊവ്വാഴ്ച സി.ബി.ഐ നിലപാട് സുപ്രീംകോടതി പരിശോധിക്കും.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait