കണ്ണൂര്‍ ജില്ലയില്‍ നിരോധനാജ്ഞ നീട്ടി 

Published on 31 October 2020 12:04 pm IST
×

കണ്ണൂര്‍: ജില്ലയില്‍ നിരോധനാജ്ഞ നീട്ടി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നവംബര്‍ 15 വരെയാണ് നിരോധനാജ്ഞയെന്ന് ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് അറിയിച്ചു. അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒന്നിച്ചുകൂടുന്നത് നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, സംസ്ഥാനത്ത് ഇന്ന് നിരോധനാജ്ഞ അവസാനിക്കും. നിരോധനാജ്ഞ തുടരുന്നതില്‍ തീരുമാനം ജില്ലാ കലക്ടര്‍ക്ക് എടുക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. നിലവില്‍ ഉള്ളതുപോലെ വിവാഹ ചടങ്ങുകളില്‍ 50 പേരെയും മരണാനന്തര ചടങ്ങുകളില്‍ 20 പേരെയും മാത്രമേ അനുവദിക്കൂ. പൊതു സ്ഥലങ്ങളില്‍ അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടം കൂടാന്‍ പാടില്ല.

കണ്ണൂര്‍ ജില്ലയ്ക്ക് പുറമെ ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, കോട്ടയം ജില്ലകളിലും 15 ദിവസം കൂടി നിരോധനാജ്ഞ തുടരും. കോഴിക്കോട് ജില്ലയില്‍ ഒരാഴ്ച കൂടി നിരോധനാജ്ഞ തുടരും. ഇതിനുശേഷം തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait