പെരിങ്ങോം പീഡനം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

Published on 31 October 2020 11:05 am IST
×

പെരിങ്ങോം: പെരിങ്ങോത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. പെരിങ്ങോം മാടക്കാംപൊയിലെ കാറ്ററിങ് തൊഴിലാളി ചെല്ലരിയന്‍ വീട്ടില്‍ ശ്രീരാജ് എന്ന ബാജി(29), കാങ്കോല്‍ കാളീശ്വരത്തെ ഓട്ടോഡ്രൈവര്‍ ചെല്ലരിയന്‍ വീട്ടില്‍ സി.കെ പ്രജീഷ് (32) എന്നിവരാണ് അറസ്റ്റിലായത്.

കോറോം എന്‍ജിനീയറിങ് കോളജിനു സമീപത്തുവച്ചാണ് ഇവര്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. നേരത്തെ ഇതേ കേസില്‍ അറസ്റ്റിലായ പ്രജിത്തിന്റെ സഹോദരനാണ് പ്രജീഷ്. ശ്രീരാജാണ് പെണ്‍കുട്ടിയെ പലര്‍ക്കും പെണ്‍കുട്ടിയെ പരിചയപ്പെടുത്തിക്കൊടുത്തത്. സംഭവത്തില്‍ ആറു കേസുകളിലായി ഇതുവരെ എട്ട് പ്രതികളെ അറസ്റ്റു ചെയ്തിട്ടുണ്ട്.

തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ രത്‌നകുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ എന്‍.കെ ഗിരീഷ്, എ.എസ്.ഐ സത്യന്‍, ഡിവൈ.എസ്.പി ക്രൈം സ്‌ക്വാഡിലെ സീനിയര്‍ സിവില്‍ പോലീസ് സുരേഷ് കക്കറ, കെ. സിന്ധു, ടി.കെ ഗിരീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait