കോടിയേരി സ്ഥാനം ഒഴിയേണ്ടതില്ല; സംസ്ഥാന സെക്രട്ടറിക്ക് പിന്തുണയുമായി സി.പി.എം കേന്ദ്ര നേതൃത്വം

Published on 31 October 2020 10:18 am IST
×

ദില്ലി: കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയേണ്ടതില്ലെന്ന് സി.പി.എം കേന്ദ്ര നേതൃത്വം. ബിനീഷ് കോടിയേരിയുടെ കേസില്‍ പാര്‍ട്ടിക്ക് ബന്ധമില്ല. ബിനീഷ് കേസ് വ്യക്തിപരമായി നേരിടുമെന്നും സ്വയം നിരപരാധിത്വം തെളിയിക്കട്ടെയെന്നുമാണ് കേന്ദ്ര നിലപാട്.

കേസിന്റെ പേരില്‍ കോടിയേരി ഒഴിയുന്നത് എതിരാളികളെ സഹായിക്കുമെന്നുമാണ് സി.പി.എം നിലപാട്. നിരപരാധിത്വം തെളിയിക്കേണ്ടത് ബിനീഷാണ്, ഇതിന്റെ പേരില്‍ കോടിയേരിക്കെതിരായ രാഷ്ട്രീയ പ്രചാരവേല ചെറുക്കും. സ്വര്‍ണ്ണക്കടത്ത് കേസിലെ അന്വേഷണത്തിന്റെ പേരില്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്നും സി.പി.എം സി.സി വിലയിരുത്തി. ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനും കേന്ദ്ര കമ്മിറ്റിയില്‍ ധാരണയായി.

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait