പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം: യുവാവ് അറസ്റ്റില്‍

Published on 24 October 2020 10:37 pm IST
×

പാനൂര്‍: കൂരാറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കൂരാറയിലെ എകരത്ത് ഷനൂബ് (31) നെതിരെയാണ് പോലിസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തത്. 

ഇയാളെ കഴിഞ്ഞ ദിവസം തന്നെ പാനൂര്‍ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. വീട്ടിലെത്തി പ്രലോഭിപ്പിച്ച് 15 വയസുകാരിയായ  പീഡിപ്പിച്ചതായാണ് പരാതി. ഉപ്പയുടെ അടുത്ത സുഹൃത്തായ ഷനൂബ് നിരന്തരം വീടുമായി ഇടപഴകി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കുട്ടിയില്‍ നിന്നും മൊഴിയെടുത്ത ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പ്രതിയെ കടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait