ലോക താന്ത്രിക് ജനതാദള്‍ ജില്ലാ പ്രസിഡന്റ് എ.വി രാമകൃഷ്ണന്‍ അന്തരിച്ചു 

kannur metro
Published on 24 October 2020 9:22 pm IST
×

കാഞ്ഞങ്ങാട്: ലോക താന്ത്രിക് ജനതാദള്‍ ജില്ലാ പ്രസിഡന്റും കാഞ്ഞങ്ങാട്ടെ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ പൊതു മണ്ഡലത്തിലെ സജീവ സാന്നിധ്യവുമായിരുന്ന എ.വി രാമകൃഷ്ണന്‍ (75)അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് മിംസിലും പിന്നീട് കണ്ണൂര്‍ എ.കെ.ജി സഹകരണ ആശുപത്രിയിലും ചികിത്സയിലായിരുന്നു. 

പയ്യന്നൂര്‍ സ്വദേശിയാണെങ്കിലും കാഞ്ഞങ്ങാടുകാരനായിട്ടാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഇലക്ട്രിക്ക് വയറിങ്ങ് ജോലിയുമായി ബന്ധപ്പെട്ടാണ് കാഞ്ഞങ്ങാട്ടെത്തുന്നത്. പിന്നീട് സേവന മേഖലയായി കാഞ്ഞങ്ങാട് മാറി. ജനസംഘത്തിലൂടെ പൊതുരംഗത്ത് എത്തിയ അദ്ദേഹം കണ്ണൂര്‍ ജില്ലയില്‍ ജനസംഘത്തിന്റെ അറിയപ്പെടുന്ന നേതാവായി മാറി. പിന്നീട് സോഷ്യലിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചതോടെ രാഷ്ട്രീയ രംഗത്ത് സജീവമായി. ജയില്‍വാസം അനുഭവിച്ചിരുന്നു. പയ്യന്നൂര്‍ കേളോത്തെ പരേതരായ കെ.പി രാമപ്പൊതുവാളിന്റേയും എ.വി ലക്ഷ്മിയമ്മയുടെയും മകനാണ്. ഭാര്യ: കെ. നളിനി (കാഞ്ഞങ്ങാട് ക്ഷീര സഹകരണ സംഘം മുന്‍ സെക്രട്ടറി). മക്കള്‍: ബിന്ദു (അധ്യാപിക, ചിത്താരി യു.പി.സ്‌കൂള്‍), സിന്ധു (അധ്യാപിക, ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍), ബിജു (അധ്യാപകന്‍, കാഞ്ഞങ്ങാട് രാംഗനഗര്‍ ഗവ. ഹൈസ്‌കൂള്‍). മരുമക്കള്‍: പി. ഗോപാലകൃഷ്ണന്‍ (അധ്യാപകന്‍, കുട്ടമത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), കെ. സന്തോഷ്‌കുമാര്‍ (ഗ്ലോബല്‍ അസോസിയേറ്റ്സ്, കാഞ്ഞങ്ങാട്), പി. അശ്വതി. സഹോദരങ്ങള്‍: പദ്മനാഭന്‍ (റിട്ട. ഡിവൈ.എസ്.പി, ഹൈദരബാദ്), മനോഹരന്‍ (വിമുക്തഭടന്‍, പയ്യന്നൂര്‍), ഗിരിജ, രാഗിണി.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait