മാങ്ങാട്ടിടം വട്ടിപ്രത്ത് കരിങ്കല്‍ ക്വാറിയില്‍ വയോധികനെ മരിച്ചനിലയില്‍ കണ്ടെത്തി

Published on 24 October 2020 6:34 pm IST
×

കൂത്തുപറമ്പ്: മാങ്ങാട്ടിടം വട്ടിപ്രത്ത് കരിങ്കല്‍ ക്വാറിയില്‍ വയോധികനെ മരിച്ചനിലയില്‍ കണ്ടെത്തി. വട്ടിപ്രം വെള്ളാനപൊയിലിലെ മനോളി വാസു  (62) ആണ് മരിച്ചത്. 

കഴിഞ്ഞദിവസം ചിറ്റാരിപ്പറമ്പിലെ മകളുടെ വീട്ടില്‍ പോയ വാസു വെള്ളിയാഴ്ച ഉച്ചയ്ക്ക് അവിടെ നിന്നും വീട്ടിലേക്കെന്ന് പറഞ്ഞ് പുറപ്പെട്ടിരുന്നു. 
വൈകുന്നേരം വരെ ഇദ്ദേഹത്തെ ചിലര്‍ കണ്ടിരുന്നെങ്കിലും വീട്ടില്‍ എത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് രാത്രി മുതല്‍ ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ 7.30 ഓടെ വട്ടിപ്രത്തെ കരിങ്കല്‍ ക്വാറിയിലെ വെള്ളത്തിലാണ് വാസുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂത്തുപറമ്പ് ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം പുറത്തെടുത്തു. കൂത്തുപറമ്പ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. 
രാജമ്മയാണ് ഭാര്യ. സെല്‍വകുമാര്‍, മനോജ്, മഹേഷ്, മിനി എന്നിവര്‍ മക്കളാണ്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait