കൊവിഡ്: ജില്ലയില്‍ 572 പേര്‍ക്കു കൂടി രോഗമുക്തി

Published on 22 October 2020 8:21 pm IST
×

കണ്ണൂര്‍: കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 572 പേര്‍ക്ക് കൂടി ഇന്ന്  രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 15456 ആയി.

ഹോം ഐസോലേഷനില്‍ നിന്ന് 467 പേരും അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നിന്ന് 32 പേരും മിംസ് കണ്ണൂരില്‍ നിന്ന് 11 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് 10 പേരുമാണ് രോഗമുക്തരായത്. മുണ്ടയാട് സിഎഫ്എല്‍ടിസിയില്‍ നിന്ന് എട്ട് പേരും കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ നിന്ന് അഞ്ചുപേരും പാലയാട് സി.എഫ്.എല്‍.ടി.സി, തലശേരി ജനറല്‍ ആശുപത്രി, എം.ഐ.ടി ഡി.സി.ടി.സി, പ്രീമെട്രിക് ഹോസ്റ്റല്‍ സി.എഫ്.എല്‍.ടി.സി എന്നിവിടങ്ങളില്‍ നിന്ന് മൂന്നുപേര്‍ വീതവും എ.കെ.ജി ഹോസ്പിറ്റല്‍, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, ഇരിട്ടി സി.എഫ്.എല്‍.ടി.സി, സ്പോര്‍ട്സ് ഹോസ്റ്റല്‍ സി.എഫ്.എല്‍.ടി.സി, ഇടൂഴി ആയുര്‍വേദ ഹോസ്പിറ്റല്‍, ഇന്ദിരാഗാന്ധി ഹോസ്പിറ്റല്‍ തലശേരി, ജോസ്ഗിരി ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ടുപേര്‍ വീതവും പയ്യന്നൂര്‍ അനാമയ ഹോസ്പിറ്റല്‍, കണ്ണൂര്‍ സി.എഫ്.എല്‍.ടി.സി, ഇരിട്ടി എച്ച്.എസ്.എസ് സി.എഫ്.എല്‍.ടി.സി, സഹകരണ ആശുപത്രി തലശേരി, ധനലക്ഷ്മി ഹോസ്പിറ്റല്‍, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, ജിംകെയര്‍, ഹജ്ജ് ഹൗസ് കൊണ്ടോട്ടി, ഇന്ദിരാഗാന്ധി ഹോസ്പിറ്റല്‍ മംഗലാപുരം, മഞ്ചേരി മെഡിക്കല്‍ കോളേജ്, മെറീഡിയന്‍ പാലസ്, നസ്രേത്ത് കോണ്‍വന്റ് തലശേരി, ശിക്ഷക് സദന്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോപേര്‍ വീതവും രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. ബാക്കി 5505 പേര്‍ വിവിധ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലാണ്. 88 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait