ഡോ. നജ്മ സലീമിന് ഐക്യദാര്‍ഢ്യവുമായി യൂത്ത് കോണ്‍ഗ്രസ് 

kannur metro
Published on 22 October 2020 8:16 pm IST
×

കണ്ണൂര്‍: കേരളത്തിലെ ആരോഗ്യരംഗത്തെ അനാസ്ഥയുടെ നടുക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ പൊതുസമൂഹത്തോട് തുറന്നുപറഞ്ഞ ഡോ. നജ്മ സലീമിന് യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റി കലക്ട്രേറ്റിന് മുന്‍പില്‍ പ്ലക്കാര്‍ഡ് പിടിച്ച് ഐക്യദാര്‍ഢ്യം നേര്‍ന്നു. യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി  ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വിനേഷ് ചുള്ളിയാന്‍ ജില്ലാ ഭാരവാഹികളായ വി. രാഹുല്‍, പ്രിനില്‍ മതുക്കോത്ത്, കെ.എസ്.യു ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ്, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ എം.കെ വരുണ്‍, നികേത് നാറാത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait