ഇരിട്ടിയില്‍ നവവരന്‍ മരണപ്പെട്ടു

Published on 22 October 2020 7:43 pm IST
×

ഇരിട്ടി: ഇരിട്ടിയില്‍ നവ വരന്‍ മരണപ്പെട്ടു. കുന്നോത്തു കൊല്ലന്നൂര്‍ ഡൊമിനിക്കിന്റെ മകന്‍ ആല്‍ബിന്‍ (28) ആണ് മരിച്ചത്. ആല്‍ബിന്റെ വിവാഹം കഴിഞ്ഞിട്ട് ഒരു മാസം ആകുന്നതേയുള്ളു. വിവാഹം കഴിഞ്ഞ് രണ്ടാമത്തെ ദിവസം പെട്ടന്നുണ്ടായ തലവേദനയെ തുടര്‍ന്ന് കണ്ണൂര്‍ മിംസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഓപ്പറേഷന്‍ നടത്തിയെങ്കിലും അബോധാവസ്ഥയിലായിരുന്നു. ഭാര്യ: നിത്യ. മാതാവ്: റോസമ്മ. സഹോദരന്‍: ആദര്‍ശ്. സംസ്‌കാരം നാളെ രാവിലെ 11 മണിക്ക് കുന്നോത്ത് സെന്റ് തോമസ്പള്ളിയില്‍.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait