പയ്യന്നൂര്‍ പടോളിയില്‍ നിന്നും പിടിച്ചത് സ്റ്റീല്‍ ബോബ് അല്ലെന്ന് പോലിസ് 

Published on 20 October 2020 4:22 pm IST
×

പയ്യന്നൂര്‍: കണ്ടങ്കാളി സ്‌കൂളിനടുത്ത് പടോളിയില്‍ ഇന്ന് രാവിലെ റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സ്റ്റീല്‍ ബോംബ് വ്യാജമെന്ന് പോലിസ്. പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ വെച്ചുനടത്തിയ വിശദമായ പരിശോധനയില്‍ മണ്ണും ചെളിയും നിറച്ച സ്റ്റീല്‍ പാത്രം മാത്രമാണ് ഇതെന്ന് പോലിസിന് മനസ്സിലായി. 

പ്രഭാത സവാരിക്ക് പോയ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പയ്യന്നൂര്‍ എസ്.ഐ ബാബുമോന്റെ നേതൃത്വത്തില്‍ പോലീസും, കണ്ണൂരില്‍ നിന്നും എസ്.ഐ ശശിധരന്റെ നേതൃത്വത്തില്‍ ബോംബ് സ്‌ക്വാഡും പിന്നീട് ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിരുന്നു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait