ബി.ജെ.പി പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച സംഭവം: രണ്ട് എസ്.ഡി.പി.ഐക്കാര്‍ കൂടി അറസ്റ്റില്‍

Published on 20 October 2020 3:11 pm IST
×

തളിപ്പറമ്പ്: കുറുമാത്തൂരില്‍ ബി.ജെ.പി പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. മഞ്ചാലിലെ സി.പി ബാസിത് (28), ചാണ്ടിക്കരയിലെ എം.പി റാസിഖ് (28) എന്നിവരെയാണ് തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ രത്‌നകുമാര്‍ അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ മാസം ചൊറുക്കള ചാണ്ടിക്കരയിലെ ബി.ജെ.പി പ്രവര്‍ത്തകന്‍ കല്ലുകുടിയന്‍ മനോജിനെയാണ് വധിക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. സംഭവത്തില്‍ നേരത്തെ ഒന്നും രണ്ടും പ്രതികള്‍ അറസ്റ്റിലായിരുന്നു. എസ്.ഐ എം.കെ ഗിരീഷ്, എ.എസ്.ഐമാരായ സത്യന്‍, അബ്ദുല്‍ റൗഫ്, ടി.കെ ഗിരീഷ്, സുരേഷ് കക്കറ എന്നിവരും പ്രതികളെ പിടികൂടാനുള്ള സംഘത്തിലുണ്ടായിരുന്നു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait