ലൈഫ് മിഷന്‍ കേസില്‍ സി.ബി.ഐയ്ക്ക് തിരിച്ചടി; സ്റ്റേ നീക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി 

kannur metro
Published on 20 October 2020 12:08 pm IST
×

കൊച്ചി: ലൈഫ് മിഷന്‍ കേസ് അന്വേണത്തില്‍ വിശദമായി വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജിയില്‍ വിശദമായ വാദത്തിന് ഇന്ന് സി.ബിഐ അറിയിച്ചു. അതേസമയം, സി.ബി.ഐ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ശ്രമമാണ് നടത്തുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. കേസില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം വേണം. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജു ഈ കേസില്‍ ഹാജരാകാന്‍ തീരുമാനിച്ചിട്ടുണ്ട്. 

ഇതുമായി ബന്ധപ്പട്ടുള്ള നടപടിക്രമങ്ങള്‍ ഇനിയും പുരോഗമിക്കേണ്ടതുണ്ട്. ഡല്‍ഹിയില്‍ ഇതിനുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചു വരികയാണെന്നും, അതിനാല്‍ ഇന്ന് കേസില്‍ വാദം കേള്‍ക്കുന്നതിന് തങ്ങള്‍ തയ്യാറല്ലെന്ന് സി.ബി.ഐ കോടതിയെ അറിയിക്കുകയായിരുന്നു. എന്നാല്‍, എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ തയ്യാറല്ലായിരുന്നെങ്കില്‍ എന്തിനാണ് ഇങ്ങെനാരു ഹര്‍ജിയുമായി കോടതിയെ സമീപിച്ചതെന്നായിരുന്നു കോടതി സി.ബി.ഐയോട് ചോദിച്ചത്. സംസ്ഥാന സര്‍ക്കാറിനെയും ലൈഫ് മിഷനേയും അപമാനിക്കാനാണ് സി.ബി.ഐ ശ്രമിക്കുന്നതെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാതെ അടിയന്തര ഹിയറിംങ് ആവശ്യപ്പെട്ടത് മാധ്യമങ്ങളില്‍ വാര്‍ത്ത നിറഞ്ഞുനില്‍ക്കാനും അതോടൊപ്പം സര്‍ക്കാറിനെ താറടിക്കാനാണെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വ. വിശ്വനാഥന്‍ കോടതിയെ അറിയിച്ചു. 

മാത്രമല്ല, തന്റെ ബിസിനസ് തകര്‍ന്നെന്നും കേസില്‍ രാഷ്ട്രീയ കളിയാണുള്ളതെന്നും സന്തോഷ് ഈപ്പന്‍ കോടതി യില്‍ പറഞ്ഞു. കേസില്‍ വാദങ്ങളെല്ലാം കേട്ടതിന് ശേഷമാണ് സി.ബി.ഐയുടെ വാദം കണക്കിലെടുത്ത് സാങ്കേതികമായ അര്‍ത്ഥത്തില്‍ ഹൈക്കോടതി ഹര്‍ജി തള്ളിയത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait