പയ്യന്നൂരില്‍ തോക്കിന് പിന്നാലെ സ്റ്റീല്‍ ബോംബും 

Published on 20 October 2020 10:29 am IST
×

പയ്യന്നൂര്‍: പയ്യന്നൂരില്‍ തോക്കിന് പിന്നാലെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ സ്റ്റീല്‍ ബോംബ് കണ്ടെത്തി. കണ്ടകാളി പടോളി റോഡരികിലാണ് സ്റ്റീല്‍ ബോംബ് കണ്ടെത്തിയത്. പ്രഭാത സവാരിക്കിടെ നാട്ടുകാരുട ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പയ്യന്നൂര്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. അതേസമയം, ബോംബ് കണ്ടെത്തിയത് നാട്ടുകാരില്‍ ഭീതിയുണ്ടാക്കിയിട്ടുണ്ട്. 

കഴിഞ്ഞ ദിവസം അന്നൂര്‍ അമ്പലത്തിനു സമീപം വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ തോക്കും തിരയും  കണ്ടെത്തിയിരുന്നു. റോഡരികില്‍ ബാഗില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു ഇവ കണ്ടെത്തിയത്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait