കൊവിഡ് പെരുമാറ്റച്ചട്ട ലംഘനം: 1821 കേസുകള്‍ കൂടി ചാര്‍ജ് ചെയ്തു; രണ്ട് വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിച്ചു

Published on 17 October 2020 10:57 pm IST
×

കണ്ണൂര്‍: കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ച 1821 പേര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരേ സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ ഇന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രണ്ടു വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിച്ചു. കൊവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച കണ്ണൂര്‍ നഗരത്തിലെ വസ്ത്ര വ്യാപാര സ്ഥാപനവും ശ്രീകണ്ഠാപുരത്തെ പലചരക്ക് കടയുമാണ് ഇന്ന് അടപ്പിച്ചത്. നിയമ ലംഘകര്‍ക്കെതിരേ പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചതായി സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഇതോടെ സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ ജില്ലയില്‍ ഇതിനകം കൈക്കൊണ്ട കേസുകളുടെ എണ്ണം 4440 ആയി. ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരേ 2401 കേസുകളാണ് ഇതിനകം രജിസ്റ്റര്‍ ചെയ്തത്. ഇന്നലെ മാത്രം ഇവര്‍ക്കെതിരേ 600 കേസുകളെടുത്തു. സന്ദര്‍ശക രജിസ്റ്റര്‍ സൂക്ഷിക്കാതെ പ്രവര്‍ത്തിച്ച 1321 ഉം സാമൂഹ്യ അകലം പാലിക്കാതെ പ്രവര്‍ത്തിച്ച 256 ഉം വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരേയും നടപടിയെടുത്തു.
തലശ്ശേരി- 335, കണ്ണൂര്‍- 461, തളിപ്പറമ്പ്- 417, പയ്യന്നൂര്‍- 319, ഇരിട്ടി -289 എന്നിങ്ങനെയാണ് താലൂക്ക് തലത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍. സെക്ടര്‍ മജിസ്ട്രേറ്റുമാരുടെ പരിശോധന നാളെയും തുടരും.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait