കോവിഡ് വാക്‌സിനേഷന്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍ഗണനാ പട്ടിക തയ്യാറാക്കണം       കോവിഡ് ടെസ്റ്റ്; ഗിമ്മിക്കുകള്‍ കൊണ്ട് കോവിഡ് പ്രതിരോധിക്കാനാവില്ല: എസ്.ഡി.പി.ഐ      കണ്ണൂരില്‍ നാളെ സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന      കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 884 പേര്‍ക്ക് കൂടി കോവിഡ്; 864 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ       മാട്ടൂലിലെ മുഹമ്മദിനായി മലയാളികള്‍ നല്‍കിയത് 46.78 കോടി; ബാക്കി തുക എസ്.എം.എ ബാധിച്ച മറ്റു കുട്ടികള്‍ക്ക്      ആന്തൂര്‍ നഗരസഭയില്‍ കര്‍ശന നിയന്ത്രങ്ങള്‍      സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 884 പേര്‍ക്ക്       രാജ്യത്ത് 24 മണിക്കൂറിനിടെ 39,742 പേര്‍ക്ക് കൂടി കോവിഡ്; 535 മരണം 

ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം: കോണ്‍ഗ്രസ്

Published on 17 October 2020 10:52 pm IST
×

കണ്ണൂര്‍: കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ ആശുപത്രികളില്‍ സൗകര്യം ലഭ്യമല്ലാത്ത സാഹചര്യത്തില്‍ രോഗികളെ പരിചരിക്കാന്‍ തയ്യാറാക്കിയ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ പ്രവര്‍ത്തനക്ഷമമാക്കാത്തത് ആരോഗ്യവകുപ്പിന്റെ ഗുരുതര വീഴ്ചയാണെന്നും രോഗി പരിചരണത്തിന് എല്ലാവിധ സജ്ജീകരണത്തോടും കൂടി ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സര്‍ക്കാര്‍ പ്രവര്‍ത്തന സജ്ജമാക്കണമെന്നും കെ.പി.സി.സി നേതാക്കളുടെ യോഗം ആവശ്യപ്പെട്ടു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സന്നദ്ധ സംഘടനകള്‍ സഹായിച്ചുകൊണ്ട് രോഗികളെ പരിചരിക്കാന്‍ തയ്യാറാക്കിയ വലിയ കേന്ദ്രങ്ങളില്‍ ആവശ്യമായ സജ്ജീകരണം ഒരുക്കാതെ ആരോഗ്യവകുപ്പ് ഇരുട്ടില്‍ തപ്പുകയാണ്. കോവിഡ് പോസിറ്റീവായ വ്യക്തികളോട് വീടുകളില്‍ തന്നെ കഴിയാന്‍ ആവശ്യപ്പെടുന്ന ആരോഗ്യവകുപ്പ് അധികൃതരുടെ നടപടി ക്രൂരവും രോഗവ്യാപനത്തിന് ഇടവരുത്തുന്നതുമാണെന്ന് യോഗം വിലയിരുത്തി. ആരോഗ്യപ്രവര്‍ത്തകരെ ഉപയോഗിച്ച് സന്നദ്ധ സംഘടനകളുടെ സഹായത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ എഫ്.എല്‍.ടി.സി കേന്ദ്രങ്ങള്‍ പ്രവര്‍ത്തനസജ്ജമാകുമെന്ന് വീമ്പ് പറഞ്ഞ വകുപ്പ് മന്ത്രിയെയും ഭരണകൂടത്തെയും ഇപ്പോള്‍ കാണാനില്ലെന്നും രോഗവ്യാപനം കൂടിയ സാഹചര്യത്തില്‍ ഫലപ്രദമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ കാര്യക്ഷമമാക്കണമെന്നും യോഗം പ്രമേയത്തിലൂടെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

ഡി.സി.സി ഓഫീസില്‍ വച്ച് നടന്ന യോഗത്തില്‍ പ്രസിഡന്റ് സതീശന്‍ പാച്ചേനി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ വി.എ നാരായണന്‍, മാര്‍ട്ടിന്‍ ജോര്‍ജ്ജ്, അഡ്വ. സോണി സെബാസ്റ്റ്യന്‍, സജീവ് മാറോളി, അഡ്വ. സജീവ് ജോസഫ്, സെക്രട്ടറിമാരായ ചന്ദ്രന്‍ തില്ലങ്കേരി, വി.എന്‍ ജയരാജ്, എം.പി മുരളി, ഡോ. കെ.വി ഫിലോമിന തുടങ്ങിയവര്‍ പ്രസംഗിച്ചു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait