കൊവിഡ്: കണ്ണൂര്‍ ജില്ലയില്‍ 561 പേര്‍ക്കു കൂടി രോഗമുക്തി

Published on 17 October 2020 10:28 pm IST
×

കണ്ണൂര്‍: കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 561 പേര്‍ക്ക് കൂടി ഇന്ന്  രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 13,305 ആയി.

ഹോം ഐസോലേഷനില്‍ നിന്ന് 430 പേരും അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നിന്ന് 21 പേരും സ്പോര്‍ട് ഹോസ്റ്റല്‍ സി.എഫ്.എല്‍.ടി.സി, പാലയാട് സി.എഫ്.എല്‍.ടി.സി, കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജ്, മുണ്ടയാട് സി.എഫ്.എല്‍.ടി.സി എന്നിവിടങ്ങളില്‍ നിന്ന് ഒമ്പതുപേര്‍ വീതവുമാണ് രോഗമുക്തരായത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് എട്ടുപേരും സെഡ് പ്ലസ് സി.എഫ്.എല്‍.ടി.സിയില്‍ നിന്ന് ഏഴുപേരും ജിം കെയറില്‍ നിന്ന് ആറുപേരും എ.കെ.ജി ഹോസ്പിറ്റല്‍, എം.ഐ.ടി ഡി.സി.ടി.സി എന്നിവിടങ്ങളില്‍ നിന്ന് നാലുപേര്‍ വീതവും തലശേരി ജനറല്‍ ആശുപത്രി, ഐ.എന്‍.എ, ഐആര്‍സി, ശ്രീസ്ത ക്വാറന്റൈന്‍ സെന്റര്‍, എന്നിവിടങ്ങളില്‍ നിന്ന് മൂന്നുപേര്‍ വീതവും രോഗമുക്തി നേടിയിട്ടുണ്ട്. പരിയാരം സി.എഫ്.എല്‍.ടി.സി, റബ്കോ ഓഡിറ്റോറിയം, ഇന്ദിരാഗാന്ധി ഹോസ്പിറ്റല്‍, ജെ-ത്രി ലോക്കല്‍ പോലീസ് ക്വാര്‍ട്ടേഴ്സ് തളാപ്പ്, പ്രീമെട്രിക് ഹോസ്റ്റല്‍ സി.എഫ്.എല്‍.ടി.സി, ആസ്റ്റര്‍ മിംസ് കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ടുപേര്‍ വീതവും ആയുര്‍വേദ സി.എഫ്.എല്‍.ടി.സി, ബേബി അപ്പാര്‍ട്ട്മെന്റ്, ബി.എച്ച്.എം കോഴിക്കോട്, സിസിസി അഴിക്കോട് പോര്‍ട്ട് ക്വാറന്റൈന്‍, കണ്ണൂര്‍ സി.എഫ്.എല്‍.ടി.സി, കൊളശ്ശേരി സി.എഫ്.എല്‍.ടി.സി, സി.എം ലോഡ്ജ് പരിയാരം, എലൈറ്റ് റസിഡന്‍സി, കുവായിക്കുന്ന് ഹോസ്റ്റല്‍ കോഴിക്കോട്, ഐക്യൂആര്‍എഎ ഹോസ്പിറ്റല്‍, ജീവനം ഹോസ്പിറ്റല്‍, ജോസ്ഗിരി ഹോസ്പിറ്റല്‍, എംടുഎച്ച് ലോഡ്ജ് ഇരിട്ടി, നീലേശ്വരം പാലത്തറ സിഎഫ്എല്‍ടിസി, പയ്യന്നൂര്‍ താലൂക്ക് ഹോസ്പിറ്റല്‍, പോലീസ് ക്യാമ്പ് മലപ്പുറം, പ്രിസണ്‍ ക്വാര്‍ട്ടേഴ്സ്, സേവന കമ്പനി ഓഫീസ്, ശിക്ഷക് സദന്‍, സണ്‍റൈസ് ഹോസ്പിറ്റല്‍, തളിപ്പറമ്പ് താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ നിന്ന് ഓരോ പേര്‍ വീതവും രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. ബാക്കി 5505 പേര്‍ വിവിധ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലാണ്. 80 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait