നവംബര്‍ മുതല്‍ ഒ.ടി.പി നമ്പര്‍ കാണിച്ചില്ലെങ്കില്‍ ഗ്യാസ് സിലിണ്ടര്‍ ലഭിക്കില്ല

Published on 17 October 2020 6:47 pm IST
×

കണ്ണൂര്‍: ഗ്യാസ് സിലിണ്ടര്‍ വിതരണത്തില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിക്കാന്‍ തീരുമാനിച്ച് എണ്ണക്കമ്പനികള്‍. നവംബര്‍ മുതല്‍ വീടുകളിലെ ഗ്യാസ് സിലിണ്ടര്‍ തീര്‍ന്നാല്‍ അത് ലഭിക്കണമെങ്കില്‍ ഒ.ടി.പി (വണ്‍ ടൈം പാസ്‌വേര്‍ഡ്) നമ്പര്‍ കാണിക്കണം. പുതിയ പരിഷ്‌കാരം നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.

വീടുകളില്‍ ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുമ്പോള്‍ ഒരു ഡെലിവറി ഓതന്റിഫിക്കേഷന്‍ കോഡ് ലഭിക്കും. പാചകവാതക ഗുണഭോക്താവ് ഗ്യാസ് കണക്ഷനായി രജിസ്റ്റര്‍ ചെയ്ത മൊബൈലിലേക്കാണ് ഈ കോഡ് എസ്.എം.എസ് ആയി വരുന്നത്. പാചകവാതകം ഡെലിവറി ചെയ്യുന്ന സമയത്ത് ഈ നമ്പര്‍ കാണിച്ചാല്‍ മാത്രമേ സിലിണ്ടര്‍ ലഭിക്കുകയുള്ളൂ. ഇതിനായി ഉപഭോക്താവിന്റെ മേല്‍വിലാസവും ഫോണ്‍നമ്പരും കൃത്യമായിരിക്കേണ്ടത് പ്രധാനമാണ്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait