മാലൂരില്‍ അനധികൃത മദ്യ വില്‍പ്പന പിടികൂടി

Published on 17 October 2020 2:06 pm IST
×

കണ്ണൂര്‍: മാലൂര്‍ തോലംബ്ര മടത്തിക്കുണ്ട് കെ.എസ്.ഇ.ബി സബ്ബ് സ്റ്റേഷന്‍ ഓഫീസിനടുത്ത് അനധികൃത മദ്യവില്പന പിടികൂടി. മാലൂര്‍ എസ്.ഐ കെ.എം മനോജ്കുമാറിന്റെ നേതൃത്വത്തില്‍ ഇന്നലെ വൈകുന്നേരമാണ്  വീട്ടില്‍ വച്ച് മദ്യ വില്‍പ്പന പിടികൂടിയത്. സംഭവത്തില്‍ തോലംബ്രയിലെ കെ.ജെ മാത്യു (57) നെ 30 ഓളം മദ്യക്കുപ്പികളുമായി പോലിസ് കസ്റ്റഡിയിലടുത്തു. സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ സജേഷ്, സി.പി.ഒ ജോഷി എന്നിവരും മദ്യം പിടികൂടിയ പോലിസ് സംഘത്തിലുണ്ടായിരുന്നു. ബാറില്‍ നിന്നും കൊണ്ടുവരുന്ന മദ്യം ആവശ്യക്കാര്‍ക്ക് ഒഴിച്ചു കൊടുത്തുള്ള വില്‍പ്പനക്കിടയിലാണ് പ്രതിയെ പോലിസ് പിടികൂടിയത്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait