തളിപ്പറമ്പില്‍ ബൈക്കിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം: ബൈക്ക് യാത്രക്കാരനെ തേടി പോലിസ്; മൂന്നുപേരെ ചോദ്യം ചെയ്ത് വിട്ടയച്ചു

Published on 17 October 2020 12:20 pm IST
×

തളിപ്പറമ്പ്: റോഡരികില്‍ പാല്‍ വരുന്നതും കാത്തുനിന്ന പെണ്‍കുട്ടിയെ ബൈക്കിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. കേസന്വേഷിക്കുന്ന എസ്.ഐ പി.സി സഞ്ജയ്കുമാറിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ സി.സി.ടി.വി കാമറകള്‍ പരിശോധിച്ചപ്പോള്‍ സംശയം തോന്നുന്ന ആളെ കണ്ടെത്തിയിട്ടുണ്ട്. 

ഇയാള്‍ ഓടിച്ചത് ഹീറോ ഹോണ്ട ഫോര്‍ ജി സ്‌കൂട്ടറാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. തളിപ്പറമ്പില്‍ ഇത്തരത്തില്‍ 3500 പേര്‍ ഈ സ്‌കൂട്ടര്‍ ഉപയോഗിക്കുന്നുണ്ട്. ഇവരുടെ ലിസ്റ്റ് പോലീസ് ശേഖരിച്ചിട്ടുണ്ട്. കട്ടിക്കണ്ണട ധരിച്ചയാളാണ് തന്നെ കയറിപ്പിടിച്ചതെന്ന് കുട്ടി പോലിസിന് മൊഴി നല്‍കിയതിനാല്‍ ഇന്നലെ മൂന്നുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. 

കഴിഞ്ഞ 13നാണ് പാല്‍ വാങ്ങാന്‍ കടയിലേക്ക് പോകുകയായിരുന്ന 13 വയസുകാരിയായ പെണ്‍കുട്ടിയെ വഴി ചോദിച്ച സ്‌കൂട്ടര്‍ യാത്രികന്‍ കയറിപ്പിടിച്ചത്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചത്. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും യുവാവ് തൃച്ചംബരം ഭാഗത്തേക്ക് സ്‌കൂട്ടറുമായി കടന്നുപോവുകായായിരുന്നു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait