രാജ്യത്ത് കൊവിഡ് ബാധിതര്‍ 74 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 62,212 പുതിയ കേസുകള്‍ 

രോഗമുക്തര്‍ 65 ലക്ഷം പിന്നിട്ടു 
Published on 17 October 2020 11:48 am IST
×

ദില്ലി: രാജ്യത്ത് 24 മണിക്കൂറിനിടെ 62,212 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രോഗബാധിതരുടെ എണ്ണം 74 ലക്ഷം കടന്നു. ഇതോടെ ആകെ കൊവിഡ് ബാധിതര്‍ 74,32,680 ആയി. ഇന്നലെ 837 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 1,12,998 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരണമടഞ്ഞത്.

അതേസമയം, കൊവിഡ് രോഗമുക്തര്‍ 65 ലക്ഷം കടന്നു. 65,24595 പേരാണ് ഇതുവരെ കൊവിഡ് മുക്തരായത്. രോഗമുക്തി നേടുന്നവരുടെ എണ്ണമുയരുന്നത് രാജ്യത്തിന് ആശ്വാസമാണ്. 7,95,087 രോഗികള്‍ മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്. മഹാരാഷ്ട്രയില്‍ ഇന്നലെ 11,447 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 13,885 പേര്‍ രോഗമുക്തി നേടി. കര്‍ണാടകയില്‍ 7,542 പേര്‍ക്ക് രോഗം കണ്ടെത്തിയപ്പോള്‍ 8,580 പേര്‍ക്ക് രോഗം ഭേദമായി. ബംഗാളില്‍ ഇന്നലെ 3,771 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണ് രേഖപ്പെടുത്തിയത്. ദില്ലിയില്‍ ഇന്നലെ മാത്രം 3,432 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait