കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ ഇന്ന് എടുത്തത് 1467 കേസുകള്‍

Published on 16 October 2020 9:51 pm IST
×

കണ്ണൂര്‍: കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ ജില്ലയില്‍ കര്‍ക്കശമാക്കുന്നതിന്റെ ഭാഗമായി നിയമിതരായ സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍ ഇന്ന് നടത്തിയ വ്യാപക പരിശോധനകളെ തുടര്‍ന്ന് 1467 കേസുകള്‍ ചാര്‍ജ് ചെയ്തു. ഇതോടെ കൊവിഡ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ എടുത്ത കേസുകളുടെ എണ്ണം 2619 ആയി.

ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരേയാണ് ഏറ്റവും കൂടുതല്‍ നടപടി കൈക്കൊണ്ടത്- 1405. സന്ദര്‍ശക രജിസ്റ്റര്‍ സൂക്ഷിക്കാതെ പ്രവര്‍ത്തിച്ച കടകള്‍ക്കെതിരേ 755 ഉം സാമൂഹ്യ അകലം പാലിക്കാതെ പ്രവര്‍ത്തിച്ച വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരേ 165 ഉം കേസുകളെടുത്തു. പൊതുസ്ഥലങ്ങളില്‍ നിയമവിരുദ്ധമായി കൂട്ടംകൂടിയതിന് 79 ഉം മാസ്‌ക്കും സാനിറ്റൈസറും ലഭ്യമാക്കാതെ പ്രവര്‍ത്തിച്ച കടകള്‍ക്കെതിരേ 137 ഉം നിയമങ്ങള്‍ ലംഘിച്ച് കടകള്‍ തുറന്നവര്‍ക്കെതിരേ 39 ഉം കേസുകളും ചാര്‍ജ് ചെയ്തു. തലശ്ശേരി- 383, കണ്ണൂര്‍- 302, തളിപ്പറമ്പ്- 297, പയ്യന്നൂര്‍- 260, ഇരിട്ടി- 225 എന്നിങ്ങനെയാണ് താലൂക്ക് തലത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍. ആവശ്യമായ സ്ഥലങ്ങളില്‍ കൂടുതല്‍ സെക്ടര്‍ മജിസ്ട്രേറ്റുമാരെ നിയമിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait