കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 337 പേര്‍ക്ക് കൂടി കൊവിഡ്; 320 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ       ജില്ലാ കലക്ടര്‍ ഉത്തരവിറക്കി: കെട്ടിടങ്ങള്‍ക്കകത്തെ ഒത്തുചേരലുകളില്‍ പരമാവധി 20 പേര്‍        സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 337 പേര്‍ക്ക്       ചന്ദനം മുറിച്ചുകടത്താന്‍ ശ്രമം: രണ്ടുപേര്‍ അറസ്റ്റില്‍      മട്ടന്നൂര്‍ ചാലോട് കാറും ലോറിയും കൂട്ടിയിടിച്ചു; കാര്‍ യാത്രികര്‍ക്ക് പരിക്ക്         മകന് മൗനാനുവാദം നല്‍കുന്ന പിതാവിന് പൊതുരംഗത്ത് തുടരാന്‍ അര്‍ഹതയില്ല: കെ.കെ രമ      കണ്ണൂര്‍ ജില്ലയില്‍ നിരോധനാജ്ഞ നീട്ടി       പെരിങ്ങോം പീഡനം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍      കോടിയേരി സ്ഥാനം ഒഴിയേണ്ടതില്ല; സംസ്ഥാന സെക്രട്ടറിക്ക് പിന്തുണയുമായി സി.പി.എം കേന്ദ്ര നേതൃത്വം

സജിത് ലാല്‍ മന്ദിരത്തിന് നേരെ ഇനിയൊരു അക്രമം അനുവദിക്കില്ല; മന്ദിരം പുതുക്കിപ്പണിയുന്നതിന് പൂര്‍ണ്ണ പിന്തുണയെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി

Published on 16 October 2020 9:17 pm IST
×

പയ്യന്നൂര്‍: ധീര രക്തസാക്ഷി സജിത് ലാലിന്റെ രക്തസാക്ഷി മണ്ഡപം പലതവണ ആക്രമിച്ചു തകര്‍ത്തു. ഒരു രക്തസാക്ഷി മണ്ഡപം ആക്രമിച്ചു തകര്‍ക്കുന്നത് ഭീരുത്വമാണ്. സജിത് ലാല്‍ സ്മൃതി മണ്ഡപം പുതുക്കിപ്പണിയുന്നതിന് പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്നും ഇനിയൊരു അക്രമം ആ മന്ദിരത്തിന് നേരെയുണ്ടായാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്തു വിലകൊടുത്തും അത്തരം അക്രമങ്ങളെ ശക്തമായി നേരിടുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. 

പയ്യന്നൂരിലെ സജിത് ലാല്‍ മന്ദിരത്തിന് നേരെ നിരവധി പ്രാവശ്യം അക്രമം നടത്തിയിട്ടും പയ്യന്നൂരില്‍ ഗാന്ധിയന്‍ മാര്‍ഗത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഊന്നിയതുകൊണ്ടാണ് ഒരു തിരിച്ചടി പാര്‍ട്ടിയുടെ ഭാഗത്തു നിന്നുണ്ടാകാതിരുന്നത്. ഇനിയൊരു അക്രമം ഉണ്ടായാല്‍ അതിന്റെ ഭവിഷ്യത്ത് വളരെ ഗുരുതരമായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait