സെന്‍ട്രല്‍ റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് കേരളത്തിന് ഉടനടി ലഭ്യമാക്കണം: കെ. സുധാകരന്‍ എം.പി 

Published on 16 October 2020 9:09 pm IST
×

കണ്ണൂര്‍: 2019-20 വര്‍ഷത്തെ സെന്‍ട്രല്‍ റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് കേരളത്തിന് ഉടനടി ലഭ്യമാക്കണമെന്ന് കെ. സുധാകരന്‍ എം.പി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയോട് ആവശ്യപ്പെട്ടു. 

2019-20 വര്‍ഷത്തെ പ്രൊപ്പോസല്‍ പ്രകാരം 43 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നാല് റോഡുകളാണ് കണ്ണൂരില്‍ വികസനം കാത്തുനില്ക്കുന്നത്. ചൊവ്വ-കൂത്തുപറമ്പ് സ്റ്റേറ്റ് ഹൈവേയും, പൊന്നുരുക്കി പാറ-കാരക്കുണ്ട്-മഠം തട്ട് റോഡ്, കൂത്തുപറമ്പ്-നെടുംപൊയില്‍ റോഡ്, ഇരിട്ടി-പേരാവൂര്‍ നെടുംപൊയില്‍ റോഡ് എന്നീ നാല് റോഡുകളാണ് ജില്ലയില്‍ സെന്‍ട്രല്‍ റോഡ് വികസന ഫണ്ടിന്റെ പ്രൊപ്പോസലായി കേന്ദ്ര സര്‍ക്കാറിലേക്ക് അയച്ചിട്ടുള്ളതെന്നും സാങ്കേതിക തടസ്സം പറഞ്ഞ് പദ്ധതി വൈകിപ്പിക്കരുതെന്നും ഉടന്‍ ഫണ്ട് അനുവദിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കെ. സുധാകരന്‍ എം.പി കേന്ദ്രമന്ത്രിയോട് കത്ത് മുഖേന ആവശ്യപ്പെട്ടു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait