പാനൂരില്‍ കോവിഡ് രോഗി തൂങ്ങിമരിച്ചു

Published on 16 October 2020 8:19 pm IST
×

തലശ്ശേരി: പാനൂരില്‍ കോവിഡ് രോഗി തൂങ്ങിമരിച്ചു. പാനൂരിനടുത്ത് കൈവേലിക്കലില്‍ കടവങ്കോട്ട് ബാബു (49) ആണ് തൂങ്ങിമരിച്ചത്. വൈകിട്ട് 3.30 നാണ് സംഭവം. കഴിഞ്ഞ ദിവസമാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. വീടിന് തൊട്ടടുത്തുള്ള പറമ്പിലെ കശുമാവിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

തൂവക്കുന്ന് എലീസിയം ലൈബ്രറിയില്‍ കഴിഞ്ഞദിവസം നടന്ന കോവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഭാര്യയും മക്കളും കോവിഡ് ടെസ്റ്റിനായി തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പോയപ്പോഴായിരുന്നു ആത്മഹത്യ.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait