കൊവിഡ്: ജില്ലയില്‍ 440 പേര്‍ക്കു കൂടി രോഗമുക്തി

Published on 16 October 2020 7:59 pm IST
×

കണ്ണൂര്‍: കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 440 പേര്‍ക്ക് കൂടി ഇന്ന് രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 12,744 ആയി. 

ഹോം ഐസോലേഷനില്‍ നിന്ന് 330 പേരും, അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നിന്ന് 22 പേരും, സെഡ് പ്ലസ് സി.എഫ്.എല്‍.ടി.സിയില്‍ നിന്ന് 12 പേരും, കണ്ണൂര്‍ പരിയാരം ഗവ.മെഡിക്കല്‍ കോളേജില്‍ നിന്ന് 11 പേരുമാണ് രോഗമുക്തരായത്. ഇരിട്ടി എംടുഎച്ച് ലോഡ്ജില്‍ നിന്നും എട്ട് പേരും മുണ്ടയാട് സി.എഫ്.എല്‍.ടി.സിയില്‍ നിന്ന് ആറുപേരും കണ്ണൂര്‍ ജില്ലാ ആശുപത്രി, ബില്‍ഡിംഗ് സൈറ്റ് എന്നിവിടങ്ങളില്‍ നിന്ന് അഞ്ചുപേര്‍ വീതവും രോഗമുക്തി നേടി. സ്പോര്‍ട് ഹോസ്റ്റല്‍ സി.എഫ്.എല്‍.ടി.സിയില്‍ നിന്ന് നാലുപേരും തലശേരി ജനറല്‍ ആശുപത്രി, കൂത്തുപറമ്പ് ഓള്‍ഡ് ബില്‍ഡിംഗ്, പാലയാട് സി.എഫ്.എല്‍.ടി.സി എന്നിവിടങ്ങളില്‍ നിന്ന് മൂന്നുപേര്‍ വീതവും എ.കെ.ജി ഹോസ്പിറ്റല്‍, കൊളശ്ശേരി സിഎഫ്എല്‍ടിസി, നെട്ടൂര്‍ സിഎഫ്എല്‍ടിസി, ജിം കെയര്‍, സംഗമം ഹോട്ടല്‍, തളിപ്പളമ്പ് താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ നിന്ന് രണ്ടുപേര്‍ വീതവും എം.ഐ.ടി ഡി.സി.ടി.സി, ബേബി ഹോസ്പിറ്റല്‍, കമ്മ്യൂണിറ്റി ഹാള്‍ പൂക്കോട്, ദാറുസ്സലാം കോളേജ്, ജോസ്ഗിരി ഹോസ്പിറ്റല്‍, കനക് റസിഡന്‍സി തലശ്ശേരി, മിംസ് കണ്ണൂര്‍, മൗണ്ട് കാര്‍മല്‍ ആശ്രമം, മിംസ് കാലിക്കറ്റ്, ഓള്‍ഡേജ് ഹോം, പഴശ്ശിരാജ ബഡ്സ് സ്‌കൂള്‍, സ്‌കൈ പാലസ്, എസ്എംഡിപി ചെറുകുന്ന്, സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍, സെന്റ് മാര്‍ട്ടില്‍ ഹോസ്പിറ്റല്‍ സ്‌കൈ പേള്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോ പേര്‍ വീതവും രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. ബാക്കി 5662 പേര്‍ വിവിധ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലാണ്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait