കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 337 പേര്‍ക്ക് കൂടി കൊവിഡ്; 320 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ       ജില്ലാ കലക്ടര്‍ ഉത്തരവിറക്കി: കെട്ടിടങ്ങള്‍ക്കകത്തെ ഒത്തുചേരലുകളില്‍ പരമാവധി 20 പേര്‍        സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 337 പേര്‍ക്ക്       ചന്ദനം മുറിച്ചുകടത്താന്‍ ശ്രമം: രണ്ടുപേര്‍ അറസ്റ്റില്‍      മട്ടന്നൂര്‍ ചാലോട് കാറും ലോറിയും കൂട്ടിയിടിച്ചു; കാര്‍ യാത്രികര്‍ക്ക് പരിക്ക്         മകന് മൗനാനുവാദം നല്‍കുന്ന പിതാവിന് പൊതുരംഗത്ത് തുടരാന്‍ അര്‍ഹതയില്ല: കെ.കെ രമ      കണ്ണൂര്‍ ജില്ലയില്‍ നിരോധനാജ്ഞ നീട്ടി       പെരിങ്ങോം പീഡനം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍      കോടിയേരി സ്ഥാനം ഒഴിയേണ്ടതില്ല; സംസ്ഥാന സെക്രട്ടറിക്ക് പിന്തുണയുമായി സി.പി.എം കേന്ദ്ര നേതൃത്വം

ശബരിമല നട തുറന്നു; ഭക്തര്‍ക്ക് നാളെ പുലര്‍ച്ചെ മുതല്‍ പ്രവേശനം

Published on 16 October 2020 7:31 pm IST
×

പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു. ഇന്ന് വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ.കെ സുധീര്‍ നമ്പൂതരി നട തുറന്ന് ദീപം തെളിയിച്ചു. മറ്റ് പ്രത്യേക പൂജകളൊന്നും ഉണ്ടായില്ല.

ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ ഭക്തര്‍ സന്നിധാനത്ത് ദര്‍ശനത്തിനായെത്തും. ഉഷപൂജയ്ക്ക് ശേഷം എട്ടുമണിയോടെ അടുത്ത വര്‍ഷത്തേക്കുള്ള ശബരിമല-മാളികപ്പുറം മേല്‍ശാന്തിമാരെ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കും. പന്തളം കൊട്ടാരത്തില്‍ നിന്നും നിശ്ചയച്ച കൗഷിക്ക് കെ. വര്‍മ്മ, റിഷികേശ് വര്‍മ്മ എന്നീ കുട്ടികളാണ് നറുക്കെടുക്കുന്നത്. കടുത്ത കോവിഡ് നിയന്ത്രണങ്ങളോടെയാണ് ആറുമാസത്തിന് ശേഷം സന്നിധാനത്തേക്ക് ഭക്തരെ അനുവദിക്കുന്നത്.

ആരെയും സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കില്ല. ദര്‍ശനം കഴിഞ്ഞാലുടന്‍ മടങ്ങണം. അഞ്ച് ദിവസം നീളുന്ന തീര്‍ഥാടന കാലയളവില്‍ 1250 പേര്‍ അയ്യപ്പനെ തൊഴും. പൂജകള്‍ പൂര്‍ത്തിയാക്കി 21 ന് രാത്രി 7.30 ന് ഹരിവരാസനം പാടി നട അടയ്ക്കും
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait