പയ്യന്നൂര്‍ എക്‌സൈസ് സംഘം 210 ലിറ്റര്‍ വാഷ് കണ്ടെടുത്തു

Published on 16 October 2020 3:08 pm IST
×

പെരിങ്ങോം: പയ്യന്നൂര്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ പെരിങ്ങോം വയക്കരയിലെ വങ്ങാട് നിന്ന് അനധികൃതമായി സൂക്ഷിച്ച 210 ലിറ്റര്‍ വാഷ് കണ്ടെടുത്തു. എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഉടമസ്ഥനില്ലാത്ത നിലയില്‍ ഉപേക്ഷിച്ച വാഷ് കണ്ടെടുത്തത്.

ലോക്ഡൗണ്‍ കാലത്ത് മേഖലയില്‍ വ്യാജ വാറ്റ് വ്യാപകമായിരുന്നു. പയ്യന്നൂര്‍ റെയിഞ്ച് പ്രിവന്റീവ് ഓഫിസര്‍ പി.വി ശ്രീനിവാസന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. തുടര്‍ന്ന് അബ്കാരി നിയമ പ്രകാരം കേസെടുത്തു. ഗ്രേഡ് പ്രിവന്റീവ് ഓഫിസര്‍ എം. രാജീവന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എ.വി സജിന്‍, പി.വി സനേഷ്, ഡ്രൈവര്‍ എം. പ്രദീപന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait