മേട്രന്റെ ആത്മഹത്യ: യൂത്ത് കോണ്‍ഗ്രസ് കുത്തിയിരിപ്പ് സമരം നടത്തി

Published on 16 October 2020 1:14 pm IST
×

കണ്ണൂര്‍: അഴീക്കോട് ഗവ. വൃദ്ധസദനത്തിലെ മേട്രന്‍ ജ്യോസ്നയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. കുറ്റക്കാര്‍ക്കെതിരെ ആത്മഹത്യാപ്രേരണാകുറ്റം ചുമത്തി കേസെടുക്കുക, തുടരന്വേഷണം ശക്തമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കലക്ട്രേറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് കുത്തിയിരിപ്പ് സമരം നടത്തി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സുദീപ് ജെയിംസ്, കെ. കമല്‍ജിത്ത്, വിനീഷ് ചുള്ളിയാന്‍, സന്ദീപ് പാണപ്പുഴ, വി. രാഹുല്‍ പ്രനില്‍ മതുക്കാത്ത് നികേത് നാറാത്ത്, എം.കെ വരുണ്‍ സംസാരിച്ചു.

 

 

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait