കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 337 പേര്‍ക്ക് കൂടി കൊവിഡ്; 320 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ       ജില്ലാ കലക്ടര്‍ ഉത്തരവിറക്കി: കെട്ടിടങ്ങള്‍ക്കകത്തെ ഒത്തുചേരലുകളില്‍ പരമാവധി 20 പേര്‍        സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 337 പേര്‍ക്ക്       ചന്ദനം മുറിച്ചുകടത്താന്‍ ശ്രമം: രണ്ടുപേര്‍ അറസ്റ്റില്‍      മട്ടന്നൂര്‍ ചാലോട് കാറും ലോറിയും കൂട്ടിയിടിച്ചു; കാര്‍ യാത്രികര്‍ക്ക് പരിക്ക്         മകന് മൗനാനുവാദം നല്‍കുന്ന പിതാവിന് പൊതുരംഗത്ത് തുടരാന്‍ അര്‍ഹതയില്ല: കെ.കെ രമ      കണ്ണൂര്‍ ജില്ലയില്‍ നിരോധനാജ്ഞ നീട്ടി       പെരിങ്ങോം പീഡനം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍      കോടിയേരി സ്ഥാനം ഒഴിയേണ്ടതില്ല; സംസ്ഥാന സെക്രട്ടറിക്ക് പിന്തുണയുമായി സി.പി.എം കേന്ദ്ര നേതൃത്വം

വളപട്ടണത്തെ മേട്രന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ നടപടി വേണം: സി.പി.എം

Published on 16 October 2020 12:33 pm IST
×

പാപ്പിനിശ്ശേരി: അഴീക്കോട് സര്‍ക്കാര്‍ വൃദ്ധസദനത്തിലെ മേട്രന്‍ ജോത്സ്നയെ മരണത്തിലേക്ക് തള്ളിവിട്ടവര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് സി.പി.എം പാപ്പിനിശ്ശേരി ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. പുരുഷനായ അന്തേവാസിയെ കുളിപ്പിച്ചതിനാണ് സസ്‌പെന്‍ഷന്‍ എന്നാണ് പറയുന്നത്. ഒരു പരാതിയില്‍ വിശദീകരണം പോലും തേടാതെ സസ്‌പെന്‍ഡ് ചെയ്ത നടപടി നീതീകരിക്കാന്‍ കഴിയില്ല. ആരോപണവിധേയനായ ജില്ലാ ഓഫീസര്‍ മുന്‍പ് സ്ഥാപനത്തിലെ സൂപ്രണ്ട് ആയിരുന്ന ഘട്ടം മുതല്‍ തുടരുന്ന വ്യക്തി വിരോധത്തിന്റെ തുടര്‍ച്ചയാണ് സസ്‌പെന്‍ഷന്‍. അന്തേവാസികളോട് മോശമായി പെരുമാറിയതുമായി ബന്ധപ്പെട്ട് ബ്ലോക്ക് ഭരണസമിതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ ഉദ്യോഗസ്ഥനെ വൃദ്ധസദനത്തില്‍നിന്ന് മുന്‍പ് സ്ഥലം മാറ്റിയതെന്നാണ് അറിയാന്‍ കഴിഞ്ഞത്. അന്തേവാസികളോടും സ്ഥാപനത്തോടും കൂറുകാണിച്ച് പ്രവര്‍ത്തിച്ച ഒരു ഉദ്യോഗസ്ഥയെ മരണത്തിലേക്ക് നയിച്ച സാഹചര്യം പരിശോധിക്കുകയും ഭര്‍ത്താവ് മുരളീധരന്‍ നല്‍കിയ പരാതിയില്‍ പറഞ്ഞ മുഴുവന്‍ പേര്‍ക്കുമെതിരേ ക്രിമിനല്‍ നടപടി പ്രകാരവും സര്‍വീസ് ചട്ടപ്രകാരവും നടപടി സ്വീകരിക്കണമെന്നും ബന്ധപ്പെട്ട അധികൃതരോട് ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait