കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 337 പേര്‍ക്ക് കൂടി കൊവിഡ്; 320 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ       ജില്ലാ കലക്ടര്‍ ഉത്തരവിറക്കി: കെട്ടിടങ്ങള്‍ക്കകത്തെ ഒത്തുചേരലുകളില്‍ പരമാവധി 20 പേര്‍        സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 337 പേര്‍ക്ക്       ചന്ദനം മുറിച്ചുകടത്താന്‍ ശ്രമം: രണ്ടുപേര്‍ അറസ്റ്റില്‍      മട്ടന്നൂര്‍ ചാലോട് കാറും ലോറിയും കൂട്ടിയിടിച്ചു; കാര്‍ യാത്രികര്‍ക്ക് പരിക്ക്         മകന് മൗനാനുവാദം നല്‍കുന്ന പിതാവിന് പൊതുരംഗത്ത് തുടരാന്‍ അര്‍ഹതയില്ല: കെ.കെ രമ      കണ്ണൂര്‍ ജില്ലയില്‍ നിരോധനാജ്ഞ നീട്ടി       പെരിങ്ങോം പീഡനം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍      കോടിയേരി സ്ഥാനം ഒഴിയേണ്ടതില്ല; സംസ്ഥാന സെക്രട്ടറിക്ക് പിന്തുണയുമായി സി.പി.എം കേന്ദ്ര നേതൃത്വം

ആലക്കോട് വെള്ളച്ചാട്ടത്തിനിടയിലെ ഗുഹയില്‍ വന്‍ വാറ്റുകേന്ദ്രം

850 ലിറ്റര്‍ വാഷും ഉപകരണങ്ങളും പിടിച്ചെടുത്തു
Published on 16 October 2020 11:47 am IST
×

ആലക്കോട് : ആലക്കോട് ഫര്‍ലോങ്കരയില്‍ കാട്ടിനുള്ളില്‍ വെള്ളച്ചാട്ടത്തിനടിയിലെ ഗുഹയില്‍ വന്‍ വാറ്റുകേന്ദ്രം കണ്ടെത്തി. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയില്‍ 850 ലിറ്റര്‍ വാഷും ഉപകരണങ്ങളും പിടിച്ചെടുത്തു. സമാന്തര വ്യാജമദ്യ ഫാക്ടറി പോലെയാണ് ഇതു പ്രവര്‍ത്തിച്ചുവരുന്നത്. ആലക്കോട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.വി രാമചന്ദ്രന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഫര്‍ലോംഗ്കരയിലെ ചെങ്കുത്തായ കുന്നിന്‍ ചെരുവിലെ തോട്ടുചാലില്‍ അതീവ രഹസ്യമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു വാറ്റു കേന്ദ്രം. തോട്ടിലെ വെള്ളച്ചാട്ടത്തിനടിയിലെ ഗുഹയ്ക്കുള്ളില്‍ പ്രത്യേകം കെട്ടിയൊരുക്കിയ കേന്ദ്രത്തില്‍ നിന്നും വാഷിനു പുറമേ രണ്ട് ഗ്യാസ് സിലിണ്ടറുകള്‍, സ്റ്റൗ ബാരലുകള്‍, ചാരായം കയറ്റി അയയ്ക്കാനുള്ള വിവിധ വലുപ്പത്തിലുള്ള കന്നാസുകള്‍ തുടങ്ങിയ സാമഗ്രികളും കണ്ടെടുത്തു.

ആലക്കോടും പരിസര ഗ്രാമങ്ങളിലും വ്യാജ മദ്യത്തിന്റെ ഒഴുക്ക് തിരിച്ചറിഞ്ഞ എക്‌സൈസ് സംഘം കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശമാകെ അരിച്ചുപെറുക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തകര്‍ത്ത വാറ്റു കേന്ദ്രങ്ങളില്‍ നിന്നായി എക്‌സൈസ് ഇതിനകം 2350 ലിറ്റര്‍ വാഷും 15 ലിറ്റര്‍ ചാരായവും പിടിച്ചെടുത്തു. 24 മണിക്കൂറും തുടരുന്ന പരിശോധനയില്‍ സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ വ്യാജമദ്യ വേട്ടയാണ് ആലക്കോട് റെയിഞ്ചില്‍ നടക്കുന്നത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്കു പുറമേ പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ജി മുരളീദാസ്, കെ. അഹമ്മദ്, കെ.കെ സാജന്‍, സി.ഇ.ഒമാരായ ടി.വി മധു, കെ. സുരേന്ദ്രന്‍, പി. ഷിബു, വി. ശ്രീജിത്ത്, എഫ്.പി പ്രദീപ്, ഡ്രൈവര്‍ ജോജന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. എക്‌സൈസ് സാന്നിധ്യം അറിഞ്ഞ് വാറ്റു സംഘം കടന്നുകളഞ്ഞു. പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി.

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait